സീരിയല്‍ നടിയുടെ കൊലപാതകം: സംവിധായകന് ജീവപര്യന്തം

main-news

അര്‍ച്ചനാ വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ദേവന്‍ കെ പണിക്കറിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും. രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചനയെന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തുകയും കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

2009 ഡിസംബര്‍ 31നാണ് തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്ന് അര്‍ച്ചനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൊലനടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. സീരിയല്‍ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് ദേവനെ പിടികൂടിയത്.

അര്‍ച്ചനയും ദേവദാസും വേര്‍പിരിയാനായി കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പിന്നീട് അര്‍ച്ചനയുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുമൂലം ബന്ധം വേര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ 28നു രാവിലെ വാടകവീട്ടില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്നു ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.

RELATED NEWS

Leave a Reply