സിപി ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹർജി ഹൈക്കോടതി തളളി.

Kerala News, main-news

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സിപി ഐ മന്ത്രിമാരെ പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തളളി. സംവിധായകൻ ആലപ്പി അഷ്റഫ് നൽകിയ ഹർജിയാണ് കോടതി തളളിയത്. മന്ത്രിസഭായോഗത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു ഹർജിക്കാരന്രെ ആരോപണം.  ഹർജി നിയപപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ മന്ത്രിമാർക്കെതിരെ നടപടിയെടുക്കാമെന്നും ഹോക്കോടതി വ്യക്തമാക്കി.

തോമസ് ചാണ്ടി കായൽ നികത്തിയെന്ന വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നൽകുകയും അതിനെതിരെ കോടതി പരാമർശം നടത്തുകയും ചെയ്തിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ കുറിച്ചുളള കോടതി പരാമർശത്തിന്രെ പശ്ചാത്തലത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ നിന്നും സി പി ഐയുടെ നാല് മന്ത്രിമാരും വിട്ടു നിന്നിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭയിൽ പങ്കെടുത്ത സാഹചര്യത്തിലാണ് സി പി ഐ മന്ത്രിമാർ അന്ന് വിട്ടു നിന്നത്. അന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

നേരത്തെ കോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ലെന്ന് കാണിച്ച് കേരള, കൊച്ചി സർവകലാശാലകളിലെ സിൻഡിക്കറ്റ് അംഗമായിരുന്ന ആർ എസ് ശശികുമാർ ക്വോവാറന്രോ ഹർജി നൽകിയിരുന്നു.

RELATED NEWS

Leave a Reply