എസ് ദുര്ഗ : കേന്ദ്രത്തിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

cinema, main-news, National News

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എസ് ദുര്‍ഗ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ചലച്ചിത്രമേളയിലേക്ക് ജൂറി തിരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടത്. സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രദര്‍ശിപ്പിക്കാനായിരുന്നു ഉത്തരവ്.

എന്നാല്‍ എസ്. ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് ജൂറിക്ക് സമര്‍പ്പിച്ചതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അപ്പീല്‍ നല്‍കിയത്.

RELATED NEWS

Leave a Reply