യുവാവിന്‍റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് അഞ്ച് കിലോയുടെ ഇരുമ്പ്

main-news, National News

ഭോപ്പാല്‍: ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി യുവാവിന്‍റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്. 35കാരനായ മധ്യപ്രദേശ് സ്വദേശി മുഹമ്മദ് മക്സുദിന്‍റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ എക്സ്റേ പരിശോധനയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സാത്ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മക്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നുഎക്സ്റേ എടുത്തപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ അറിയിച്ചു. ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ ഇയാളുടെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു.

RELATED NEWS

Leave a Reply