നിയമഭേദഗതിയില്‍ മതനിന്ദ: പാകിസ്​താന്‍ മന്ത്രി രാജിവെച്ചു

International, main-news

ഇസ്​ലാമാബാദ്​: നി​യ​മ​ഭേ​ദ​ഗ​തി​യില്‍ മതനിന്ദ ആരോപിച്ച്‌​ പാ​കി​സ്​​താ​നി​ല്‍ മതസംഘടനകളുടെ പ്ര​​ക്ഷോ​ഭം തുടരുന്നതിനിടെ നിയമവകുപ്പ്​ മന്ത്രി സാഹിദ്​ ഹാമിദ്​ രാജിവെച്ചു. നിയമ ഭേദഗതിയെ തുടര്‍ന്ന്​ ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ റോ​ഡു​ക​ള്‍ ഉ​പ​രോ​ധി​ച്ച്‌​ പ്ര​​ക്ഷോ​ഭം ന​ട​ത്തി​യ​വ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള പൊ​ലീ​സിന്‍റെ ശ്ര​മം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചിരുന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ 10 പേര്‍ മ​രി​ക്കുകയും 200ലേ​റെ പേ​ര്‍​ക്ക്​ പ​രി​ക്കേല്‍ക്കുകയും ചെയ്​തതോടെയാണ്​ സാഹിദ്​ ഹാമിദ്​ രാജിവെച്ചത്​. പഞ്ചാബ്​ മുഖ്യമന്ത്രി ഷഹ്​ബാസ്​ ശരീഫുമായുള്ള കൂടിക്കാഴ്​ചയിലാണ്​ ഹാമിദ്​​ രാജി സന്നദ്ധത അറിയിച്ചത്​. മതസംഘടനകളുടെ നേതൃത്വത്തില്‍ മൂന്നാഴ്​ച നീണ്ട പ്രക്ഷോഭം മന്ത്രിയുടെ രാജിയെ തുടര്‍ന്ന്​ അവസാനിപ്പിച്ചു. തെഹ്രീക് ഇ ലാബയിക് പാകിസ്​താന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. മു​ഹ​മ്മ​ദ്​ നബിയുടെ അ​ന്ത്യ​പ്ര​വാ​ച​ക​ത്വം സംബന്ധിച്ച്‌​ സെ​പ്​​റ്റം​ബ​റില്‍ പാസാക്കിയ നി​യ​മ​ഭേ​ദ​ഗ​തി​യാ​ണ്​ വി​വാ​ദ​ത്തി​നാ​ധാ​രം. രാ​ജ്യ​ത്തെ അ​ഹ്​​മ​ദി​യ്യ വി​ഭാ​ഗ​ത്തി​ന്​ അ​നു​കൂ​ല​മാ​യാ​ണ്​ ഭേ​ദ​ഗ​തി​യെ​ന്നാ​ണ്​ തീ​വ്ര​പ​ക്ഷ​ക്കാ​രു​ടെ ആരോപണം. തു​ട​ര്‍​ന്നാ​ണ്​ വി​വി​ധ മ​ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡു​ക​ള്‍ ഉ​പ​രോ​ധി​ച്ച്‌​ ന​വം​ബ​ര്‍ എ​ട്ടു​മു​ത​ല്‍ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ​ത്. ഇസ്ലാമാബാദില്‍ തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും വ്യാപിച്ചിരുന്നു.

RELATED NEWS

Leave a Reply