കതകില്‍ മുട്ടാതെ അകത്ത് കയറിയ അമ്പത്തിനാലുകാരന് പ്രാകൃത ശിക്ഷ

main-news, National News

പട്ന: ബിഹാറില്‍ ഗ്രാമ മുഖ്യന്‍റെ വീട്ടില്‍ കതകില്‍ തട്ടാതെ അകത്ത് കയറി എന്നാരോപിച്ച്‌ അമ്പത്തിനാലുകാരന് ഏല്‍ക്കേണ്ടിവന്നത് പ്രാകൃത ശിക്ഷ. ഗ്രാമവാസികള്‍ ഇയാളെ ചെരുപ്പിനടിക്കുകയും തുപ്പല്‍ നക്കിത്തുടപ്പിക്കുകയും ചെയ്തു. നളന്ദ സ്വദേശിയായ മഹേഷ് കുമാറാണ് നാട്ടുകൂട്ടത്തിന്‍റെ ഈ ക്രൂര ശിക്ഷയ്ക്ക് ഇരയായത്. ഗ്രാമത്തിലെ പ്രമുഖനായ സുരേന്ദ്ര യാദവിന്‍റെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് മഹേഷ് കുമാര്‍ എത്തുന്നത്. എന്നാല്‍ ആ സമയം വീട്ടില്‍ പുരുഷന്മാര്‍ ആരും ഉണ്ടായിരുന്നില്ല. പുകയില വാങ്ങിക്കാനായിരുന്നു മഹേഷ് വീട്ടില്‍ എത്തിയത്. ഇയാള്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയാണ്. കതകില്‍ത്തട്ടിയില്ല എന്നാരോപിച്ചാണ് സ്ത്രീകളുള്‍പ്പെടുന്ന നാട്ടുകൂട്ടം ചെരുപ്പിനടിച്ചത്. ഇയാള്‍ക്ക് തെറ്റായ ഉദ്ദേശമാണ് ഉണ്ടായിരുന്നത് എന്നും ഇവര്‍ ആരോപിച്ചു. അതേസമയം സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് എതിരെ ബിഹാര്‍ മന്ത്രി നന്ദ കിഷോര്‍ യാദവും രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS

Leave a Reply