ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

Kerala News, main-news, Thrissur

തൃശൂര്‍: നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷപൂജക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച്‌ ഭഗവാനെ തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവത മാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയതാണ് ദിലീപ്. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു. 

RELATED NEWS

Leave a Reply