ചൈനക്കും പാക്കിസ്ഥാനും വന്‍ ഭീഷണി: ഇന്ത്യയുള്‍പ്പെട്ട ചതുര്‍രാഷ്ട്ര സഖ്യം തുടങ്ങി

General, main-news, National News

മനില: ചൈനക്കും പാക്കിസ്ഥാനും വന്‍ ഭീഷണി ഉയര്‍ത്തി ലോകത്തെ നാല് വന്‍ സൈനിക ശക്തികള്‍ ഒരുമിച്ച ചതുര്‍ രാഷ്ട്ര സഖ്യത്തിന് തുടക്കമായി. ഇന്ത്യഅമേരിക്കജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളാണ് ഇന്ത്യ – പസഫിക് മേഖലയിലെ സുരക്ഷയ്ക്കും സ്വാധീനത്തിനുമായി ഒരുമിച്ചത്. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായിരിക്കും ഇതെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ സൈനിക ഇടപെടല്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, സഖ്യത്തിന്‍റെ ഓരോ നീക്കവും നിര്‍ണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയില്‍ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളില്‍ അറിയിച്ചു. സഖ്യത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിലെ ആശങ്ക ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയംചതുര്‍രാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.

RELATED NEWS

Leave a Reply