മഞ്ഞപ്പടയെ കണ്ണീരിലാഴ്ത്തി ഇംഗ്ലീഷ് പടയുടെ തേരോട്ടം;

General, main-news

കൊല്‍ക്കത്ത: വീണ്ടും റയാന്‍ ബ്രൂസ്റ്റര്‍! രണ്ടാം ഹാട്രിക് നേടിയ സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ പ്രകടനത്തില്‍ മഞ്ഞപ്പട തളര്‍ന്നുവീണു. ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ലിവര്‍ പൂള്‍ താരത്തിന്റെ പ്രകടനം തന്നെയായിരുന്നു മല്‍സരഗതി നിര്‍ണയിച്ചത്.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലണ്ട് മികവ് കാട്ടിയപ്പോള്‍, ബ്രസീലിന്റെ കൈയില്‍ നിന്ന് നാലാം കിരീടം വഴുതി പോയി. വെസ്ല്ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. കൃത്യം പത്തുമിനിറ്റ് തികഞ്ഞപ്പോള്‍ ബ്രസീല്‍ മടക്ക ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിക്ക് പിരിയും മുമ്ബ് ബ്രൂസ്റ്റര്‍ രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കി.

77ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രൂസ്റ്റര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയ്ക്കെതിരെയും ബ്രൂസ്റ്റര്‍ ഹാട്രിക് ഗോള്‍ നേടിയിരുന്നു. ബോള്‍ പൊസിഷനില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ബ്രസീല്‍ പ്രതിരോധനിര പലപ്പോഴും ഇംഗ്ലീഷ് മുന്നേറ്റനിരയെ തടഞ്ഞ് നിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
സ്പെയിന്‍-മലി സെമി പോരാട്ടത്തിലെ ജേതാക്കളാണ് ഫൈനലില്‍ ഇംഗ്ലണ്ടുമായി കലാശ പോരിന് ഇറങ്ങുക.

RELATED NEWS

Leave a Reply