ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത് എന്തിനു വേണ്ടി?: പ്രതാപ് പോത്തന്‍

cinema, main-news

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ദിലീപ് കേസില്‍ ചില ദുരൂഹതകള്‍ നടന്നിട്ടുണ്ടെന്നും എന്തിനു വേണ്ടിയാണ് ദിലീപിനെ ഇത്രയും നാള്‍ ജയിലില്‍ പിടിച്ചിട്ടതെന്നും പ്രതാപ് പോത്തന്‍ ചോദിക്കുന്നു.

‘എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും’. പ്രതാപ് പോത്തന്‍ പറയുന്നു.

സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും’, പ്രതാപ് പോത്തന്‍ പറഞ്ഞു.

നടിയെ ആക്രിച്ച കേസില്‍ അഴിക്കുള്ളിലായ 85 ദിവസം പിന്നിടുമ്പോഴാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ആലുവ ജയിലില്‍ കഴിയവേ ജാമ്യത്തിനായി അഞ്ച് തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് തവണ അഡ്വ. രാംകുമാര്‍ മുഖേന കോടതിയുടെ കരുണയ്ക്ക് കാത്തു നിന്ന ദിലീപ് പിന്നീട് മൂന്ന് തവണ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള വഴിയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നാമൂഴത്തില്‍ രാമന്‍പിള്ള നടത്തിയ നീക്കങ്ങളാണ് താരത്തിന് ആശ്വാസമായി മാറിയത്. അന്വേഷണ സംഘത്തിന് സംഭവിച്ച ചില വീഴ്ച്ചകളും ദിലീപിന് ജാമ്യം ലഭിക്കാന്‍ തുണയായി.

RELATED NEWS

Leave a Reply