വിവാഹവേദി അഭയം; സാക്ഷികളായി അന്തേവാസികളും സുഹൃത്തുക്കളും

MATRIMONIAL

ചെര്‍പ്പുളശ്ശേരി: നിരാലംബര്‍ക്കും അനാഥര്‍ക്കുമൊപ്പം വിവാഹവേദിയൊരുക്കി ഡിവൈഎഫ്‌ഐ നേതാവ് മാതൃകയായി. നിരവധി നിരാലംബരും അനാഥരും താമസിക്കുന്ന കൊപ്പം അഭയത്തിലാണ് മതൃകാപരമായ വിവാഹം നടന്നത്. ചെര്‍പ്പുളശ്ശേരി വലിയപറമ്പില്‍ വിപി ഗോപിയുടെ മകന്‍ വിപി സുബിനും ചെര്‍പ്പുളശ്ശേരി കോലാടിയില്‍ സീനു കെ പ്രകാശിന്റേയും വിവാഹ വേദിയായിട്ടാണ് കൊപ്പം അഭയത്തെ തിരഞ്ഞെടുത്തത്. തികച്ചും ലളിതമായി ചടങ്ങാണ് അഭയത്തില്‍ നടന്നത്. വരന്റെ രക്ഷിതാക്കളും വധൂവരന്‍മാരുടെ സുഹൃത്തുക്കളും അഭയത്തിലെ അന്തേവാസികളും വിവാഹത്തിന് സാക്ഷികളായപ്പോള്‍ വിവാഹചടങ്ങ് വ്യത്യസ്തമായി. വിവാഹശേഷം വധൂവരന്‍മാര്‍ക്ക് ആശംസ അര്‍പ്പിച്ച് അഭയം കൃഷ്ണന്‍, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ നാരായണന്‍കുട്ടി, ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ സുരേഷ്, ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി ബ്ലോക്ക് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, സിപിഐഎം കൊപ്പം ഈര്‍ക്കലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ബാബു, മഹിളാഅസോസിയേഷന്‍ ഏരിയാകമ്മിറ്റി അംഗം കുമാരി, സി അനന്തന്‍, ടി അജീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അന്തേവാസികളടക്കമുള്ള മുഴുവന്‍ പേര്‍ക്കും വിവാഹ സദ്യയും ഉണ്ടായി. ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി ഫസ്റ്റ് മേഖലാ പ്രസിഡണ്ടാണ് വിപി സുബിന്‍. ഐഡിയല്‍ കോളേജ് മുന്‍ യൂണിയന്‍ ജോയിന്റെ സെക്രട്ടറിയാണ് സീനു കെ പ്രകാശ്.

 

RELATED NEWS

Leave a Reply