അരുന്ധതി റോയിയും ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുന്നു

More News

കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവും വിഖ്യാത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയും ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുന്നു. മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരമാണ് എഴുത്തുകാരി പ്രതിഷേധ സൂചകമായി തിരിച്ചു നല്‍കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ പ്രത്യേക കോളത്തിലൂടെയാണ് അവര്‍ പുരസ്‌കാരം മടക്കി നല്‍കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും എഴുത്തുകാരുടേയും യുക്തിവാദികളുടേയും കൊലപാതകവും ദാദ്രി സംഭവവുമെല്ലാം വരാനിരിക്കുന്ന വലിയ ആകുലതകളുടെ സൂചന മാത്രമാണെന്ന് അരുന്ധതി റോയ് പ്രതികരിച്ചു. അസഹിഷ്ണുത എന്ന വാക്ക് ഇപ്പോള്‍ രാജ്യത്തെ കാലാവസ്ഥയെ കുറിച്ച് സൂചിപ്പിക്കുന്നതിന് മതിയാവില്ലെന്ന് അരുന്ധതി റോയ് പറയുന്നു. തല്ലി കൊല്ലലും, വെടിവെയ്ക്കലും കത്തിക്കലും സഹജീവികളോടുള്ള നിര്‍ദയ മനോഭാവവും എല്ലാം അസഹിഷ്ണുത എന്ന് മാത്രം പറഞ്ഞ് നിര്‍ത്താനാവില്ലെന്നും അവര്‍ പറയുന്നു. ദശലക്ഷക്കണക്കിന് ദളിതരും ആദിവാസികളും, മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഭീതിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, എവിടെ നിന്നാണ് ആക്രമണം ഉണ്ടാവുന്നതെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അരുന്ധതി റോയ് പറയുന്നു.

 

RELATED NEWS

Leave a Reply