കര്‍ണാടകമന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്

More News, National News

കര്‍ണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായി. നിര്‍ധനരായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഏഴ് കോടി രൂപയുടെ പദ്ധതിയുടെ കരാര്‍ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്. കരാറുകാര്‍ എന്ന വ്യാജേന എത്തിയ റിപ്പോര്‍ട്ടറില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ഒരു ടി.വി. ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തന്നെ താറടിക്കുന്നതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ  പ്രതികരണം. ആരോപണവിധേയനായ മന്ത്രി രാജിവയ്ക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ ആവശ്യപ്പെട്ടു.

 

RELATED NEWS

Leave a Reply