നവംബര്‍ 28നു അഖിലേന്ത്യാ പ്രതിഷേധദിനം..പ്രതിപക്ഷകക്ഷികള്‍

main-news, More News

രാജ്യത്ത് അരാജകത്വം ഉണ്ടാക്കിയ കറന്‍സി പിന്‍വലിക്കലിനെതിരെ പ്രതിപക്ഷകക്ഷികള്‍ നവംബര്‍ 28നു അഖിലേന്ത്യാ പ്രതിഷേധദിനം  ആചരിക്കും. ദിനാചരണം വിജയിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.  ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും സമരരീതി അതത് സംസ്ഥാനകമ്മിറ്റിയ്കു തീരുമാനിക്കാം. ബഹുജനപ്രകടനങ്ങള്‍, ധര്‍ണകള്‍, റിസര്‍വ്ബാങ്ക്-കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ഉപരോധം, വഴിതടയല്‍, ട്രെയിന്‍ തടയല്‍, പൊതുഹര്‍ത്താല്‍ തുടങ്ങിയ സമരമുറകള്‍ സ്വീകരിക്കാം. ഇതര ഇടതുപാര്‍ടികളുമായും സഖ്യകക്ഷികളുമായും കൂടിയാലോചിച്ചശേഷം ഓരോ സംസ്ഥാനത്തെയും സമരരീതി തീരുമാനിക്കും. അഞ്ഞൂറ് രൂപ, ആയിരം രൂപ കറന്‍സി പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ചതിനെതിരെ നവംബര്‍ 24 മുതല്‍ 30 വരെ പ്രതിഷേധവാരമായി ആചരിക്കാന്‍ ആറ് ഇടതുകക്ഷികള്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ബുധനാഴ്ച പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണ് നവംബര്‍ 28 അഖിലേന്ത്യ പ്രതിഷേധദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഓരോ പാര്‍ടിയും ഇതിനായി പ്രസ്താവന പുറപ്പെടുവിക്കും.കറന്‍സി പിന്‍വലിക്കലും ഇതേതുടര്‍ന്നുണ്ടായ അരാജകത്വവും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയുമാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. മതിയായ ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെയോ ഡിസംബര്‍ 30 വരെയോ നിയമപരമായ എല്ലാ ഇടപാടുകള്‍ക്കും പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നതാണ് പ്രക്ഷോഭത്തിലെ മുഖ്യആവശ്യം.

RELATED NEWS

Leave a Reply