നവ ഹിറ്റലര്‍മാര്‍ സര്‍ഗാത്മക സംവാദങ്ങളെ ഭയപ്പെടുന്നു: പി കെ ശശി എം എല്‍ എ

More News

സമൂഹത്തിന്റെ നേരായ ഗമനത്തിനും സുരക്ഷിതമായ ഭാവിക്കും സര്‍ഗാത്മക സംവാദങ്ങള്‍ സജീവമാക്കണമെന്ന് പി കെ ശശി എം എല്‍ എ. ചെര്‍പ്പുളശ്ശേരിയില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടത് പരസ്പരം അറിഞ്ഞും അടുത്തും സ്‌നേഹിക്കാനും സഹകരിക്കാനുമുള്ള സംവാദനങ്ങളിലൂടെയാണ് രൂപപ്പെടേണ്ടത്. പരസ്പരം അടുത്തറിയുമ്പോള്‍ മാത്രമേ തത്വങ്ങള്‍ തമ്മിലുള്ള അകലം കുറയുകയുള്ളൂ. സര്‍ഗാത്മക സംവാദങ്ങളിലൂടെ മാത്രമേ പരസ്പരം അടുക്കാന്‍ കഴിയൂ. എന്നാല്‍, ഇന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ സര്‍ഗാത്മക സംവാദങ്ങളെ ഇല്ലായ്മ ചെയ്യുകയും. അധികാരങ്ങളും ആദര്‍ശങ്ങളും അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. അടിച്ചേല്‍പ്പിക്കപ്പെട്ട ആദര്‍ശങ്ങളുടെ ഇരകളാണ് 14 വയസുകാരന്‍ ജുനൈദ്. ചിത്രകാരന്‍ എം എസ് ഹുസൈന്‍ ഈ അടിച്ചേല്‍പ്പിച്ചതിന്റെ ഇരയായി സ്വന്തം ജന്മനാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും മറ്റു രാജ്യങ്ങളില്‍ അഭ്യാര്‍ഥിയായി കഴിയേണ്ടി വരുകയും ചെയ്യുന്നു. ലോകം അറിയപ്പെടുന്ന ഗസല്‍ ഗായകന്‍ ഉസ്താദ് അലി ഖാന്‍, അദ്ദേഹത്തിന്റെ അപാര സിദ്ധിയെ അസ്വാദിക്കാനുള്ള ഇന്ത്യക്കാരന്റെ അവകാശം ഈ ദാര്‍ഷ്ട്യം മൂലം നിഷേധിക്കപ്പെടുന്നു. കമല്‍ എന്ന പ്രശസ്തനായ സിനിമാ സംവിധായകന് മതം പറഞ്ഞ് ഇന്ത്യ വിടാന്‍ ആഘോഷ ഉയര്‍ന്നു. ബീഫ് ഫെസ്റ്റവല്‍ പങ്കെടുത്തത്തിന്റെ പേരില്‍ തൃശൂര്‍ വിമല കോളജിലെ അധ്യാപികയെ പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നടക്കുന്നത് സര്‍ഗാത്മക സംവാദങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ്. വൈദേശിക ആദിപത്യത്തിനെതിരെ സമരം നയിച്ച വീര
ദേശാഭിമാനികളൊന്നും മൗലികമായ നേട്ടങ്ങള്‍ കണ്ടുകൊണ്ടല്ല സമര ഗോദയില്‍ ഇറങ്ങിയത്. നാടിന്റെ പുരോഗതി മാത്രം മുന്നില്‍ കണ്ട് മരണം വരിക്കാന്‍ തയാറായവരായിരുന്നു നമ്മുടെ മുന്‍ഗാമികളെല്ലാം. അവരുടെ പാത പിന്തുടര്‍ന്ന് പരസ്പരം അടുത്തറിയാനും നവ ഹിറ്റലറിസത്തിനെതിരെ സമരസജ്ജമാവാനും വിദ്യാര്‍ഥി സമൂഹത്തിന് സാഹിത്യ മത്സരങ്ങളിലൂടെ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED NEWS

Leave a Reply