നിരോധം സുപ്രീംകോടതിയും ശരിവച്ചു

More News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കാനുള്ള തീരുമാനം അംഗീകരിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ലോട്ടറികള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരിലുള്ള തട്ടിപ്പുകള്‍ തടയാന്‍ നിരോധം സഹായിക്കുമെന്നും ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ, കേരളത്തില്‍ ആര്‍ക്കും ഓണ്‍ലൈന്‍ ലോട്ടറി വില്‍ക്കാനാകില്ല. സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് ഓള്‍ കേരള ഓണ്‍ലൈന്‍ ലോട്ടറി ഡീലേഴ്സ് അസോസിയേഷനും നാഗാലാന്‍ഡ്, ഭൂട്ടാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. 2005ലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയാണെങ്കില്‍, കടലാസ് ലോട്ടറികളും നിരോധിക്കണമെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്. വാദം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

 

RELATED NEWS

Leave a Reply