ബ്ലേഡുകാരന്‍ ആത്മഹത്യ ചെയ്‌തു

Crime, More News

 

തൃശ്ശൂര്‍ : സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ. 14 ജില്ലകളിലായി 1.85 ലക്ഷം ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1461 എണ്ണം മാത്രമാണ് ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നത്. 11605 എണ്ണത്തിനു മാത്രമാണ് ലൈസന്‍സുകള്‍ ഉള്ളത്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത വേറെയും നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുത്തരമായാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.തിരുവനന്തപുരത്തെ ഹോട്ടലില്‍നിന്ന് ഷവര്‍മ്മ കഴിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ 30 ഇന ശുചിത്വമാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയത്. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വര്‍ഷം ഫിബ്രവരി 24 വരെയുള്ള കണക്കാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മലിനജലം ഹോട്ടലില്‍ കെട്ടിനില്‍ക്കരുത്, ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്ത 2709 ഹോട്ടലുകള്‍ക്കാണ് ഇതുവരെ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 60 കടകള്‍ പൂട്ടി. 30 ലക്ഷം രൂപ പിഴയിനത്തില്‍ ലഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴില്‍ ലൈസന്‍സ് എടുത്തും എടുക്കാതെയും വേറെയും നിരവധി ഹോട്ടലുകള്‍ പ്രവര്ത്തിക്കുന്നുണ്ട്. പി.ബി. സതീഷ്, രാമചന്ദ്രവാര്യര്‍ എന്നിവര്‍ക്ക് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

 

 

RELATED NEWS

Leave a Reply