മുംബെയ് വിമാനത്താവളത്തിന് ബോംബുഭീഷണി

More News

മുംബെയ്: മുംബെയ് വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് വിമാനത്താവളത്തിലെ ഓപ്പറേറ്റര്‍മാര്‍ക്ക് സന്ദേശം ലഭിച്ചത്.വിശേഷ് കുമാര്‍ എന്ന് പേര് വെളിപ്പെടുത്തിയ വ്യക്തിയാണ് സന്ദേശം നല്‍കിയത്. മുംബെയിലെ ഡൊമസ്റ്റിക്, അന്താരാഷ്ട്ര വിമാനത്താവളങ്ങളും താജ് ഹോട്ടലിലും ആക്രമിക്കപ്പെടും എന്ന വിവരം ഇയാള്‍ക്ക് ലഭിച്ചുവെന്നാണ് അധികൃതരെ അറിയിച്ചത്. ഒരുകൂട്ടം വ്യക്തികള്‍ ബോംബ് സ്ഫോടനത്തെ കുറിച്ച് സംസാരിക്കുന്നത് താന്‍ കേട്ടുവെന്നാണ് വിശേഷ്കുമാര്‍ പറയുന്നത്.

RELATED NEWS

Leave a Reply