വിധി വരുംവരെ തീസ്തയെ അറസ്റ്റ് ചെയ്യരുത്: സുപ്രീംകോടതി

More News, National News

ന്യൂഡല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുംവരെ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി. കൂടാതെ തീസ്ത നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടംഗ ബെഞ്ചില്‍ നിന്ന് വിപുലമായ ബെഞ്ചിലേക്ക് മാറ്റി. ഗുജറാത്ത് കലാപത്തില്‍ കത്തിച്ച ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ ഇരകള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് തട്ടിപ്പു നടത്തിയെന്ന് കാട്ടി ഗുജറാത്ത് പോലീസ് എടുത്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ തീസ്തയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. 2002 ഫിബ്രവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിരയായ 12 പേര്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സൊസൈറ്റിയില്‍ അക്രമത്തിനിരയായവരുടെ വീട് പുനര്‍നിര്‍മിക്കുന്നതിനെന്നുപറഞ്ഞ് വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളില്‍നിന്ന് ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്ത ഇവര്‍ അക്രമത്തിന് വിധേയരായവര്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.

RELATED NEWS

Leave a Reply