വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

Alappuzha, Calicut, Ernamkulam, General, Idukki, Kannur, Kasargod, Kollam, Kottayam, Malappuram, More News, Palakkad, Pathanamthitta, scrolling_news, Thrissur, Trivandrum, Wayanad

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിന് രണ്ടു കോടിയെന്ന കണക്കില്‍ 80 മണ്ഡലങ്ങള്‍ക്കായി 160 കോടി രൂപ ചെലവാക്കും. സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും പണക്കൊഴുപ്പുള്ള തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്നും പി.സി പറഞ്ഞു. മുഖ്യമന്ത്രിക്ക് അദാനി ഗ്രൂപ്പ് പണം നല്‍കിയ കാര്യം തന്നോട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് വെളിപ്പെടുത്തിയതെന്നും ജോര്‍ജ് വ്യക്തമാക്കി.

RELATED NEWS

Leave a Reply