ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ഹാഫിസ് സയീദ്

More News

ബോളിവുഡ് സിനിമാ സൂപ്പര്‍ താരം ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് തീവ്രവാദി ഗ്രൂപ്പിന്റെ നേതാവ് ഹാഫിസ് സയീദ് രംഗത്ത്. 2008 ലെ മുംബൈ അക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയീദ്. ട്വിറ്ററിലൂടെയാണ് ഹാഫിസ് സയീദ് ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ചത്. ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പാകിസ്താനിലേക്ക് വരാമെന്നാണ് ഹാഫിസ് സയീദ് ട്വീറ്റ് ചെയ്തത്. ഷാരൂഖ് ഖാന്‍ പാകിസ്തന്‍ ഏജന്റാണെന്ന് കഴിഞ്ഞ ദിവസം ഹിന്ദു പരിഷത് നേതാവ് സ്വാധി പ്രാചി പറഞ്ഞിരുന്നു. ഷാരൂഖ് പാകിസ്താനിലേക്ക് പോവണമെന്നും സ്വാധി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹാഫിസ് സയീദിന്റെ ക്ഷണം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്നു ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഷാരൂഖ് ഖാന്‍ തന്റെ പ്രസ്താവനയിലൂടെ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും ഷാരൂഖ് പാകിസ്താന്റെ ഏജന്റാണെന്നും സ്വാധി പ്രാചി പറഞ്ഞിരുന്നു.ഷാരൂഖിനെതിരേയുള്ള സ്വാധി പ്രാചിയുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്സും ബോളിവുഡിലെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

 

RELATED NEWS

Leave a Reply