ഷാരൂഖും ഹാഫിസ് സയീദും ഒരേ മുഖമുള്ളവര്‍: യോഗി ആദിത്യനാഥ്

More News

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന ഷാരൂഖിന്റെ പരാമര്‍ശത്തിനെതിരേ യോഗി ആദിത്യനാഥും രംഗത്ത്. പാക് തീവ്രവാദി ഹാഫിസ് സയീദിന്റെയും പരാമര്‍ശങ്ങള്‍ പോലെയാണ് ഷാരൂഖിന്റെ പ്രതികരണങ്ങളെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കോടിക്കണക്കിനു രൂപ കലക്ഷന്‍ നേടുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ ഹിന്ദുക്കള്‍ കണ്ടില്ലെങ്കില്‍ ഷാരൂഖും മറ്റു മുസ്‌ലിംകളെ പോലെ തെരുവില്‍ അലയേണ്ടി വന്നേനെ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാരൂഖിന്റെ പരാമര്‍ശത്തില്‍ പ്രകോപിതനായി ബി.ജെ.പി നേതാവ് ഷാരൂഖ് ഖാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം പാകിസ്താനിലാണെന്നാണ് കൈലാഷ് വിജയ് വര്‍ഗീയ കഴിഞ്ഞ ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു.

 

 

RELATED NEWS

Leave a Reply