‘ഷാരൂഖിനെ ആട്ടിയോടിക്കുന്നവര്‍ ദേശാഭിമാനത്തെ മുറിവേല്‍പിക്കുന്നു’ ഫേസ്ബുക്ക് പോസ്റ്റുമായി പിണറായി

More News

പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന് പിന്തുണയുമായി സി.പി.എം നേതാവ് പിണറായി വിജയനും. ഫേസ് പോസ്റ്റ് വഴിയാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാനോട് പാകിസ്താനിലേക്ക്‌പോകാന്‍ ഉത്തരവിടുന്ന സംഘ പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ‘ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘ പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹിതമായ പാരമ്പര്യമുള്ള കുടുംബാംഗമാണെന്നും ദേശീയ പ്രസ്ഥാനത്തോട് പുറം തിരിഞ്ഞു നിന്ന ആര്‍ എസ് എസിന് ആ കുടുംബത്തിന്റെ പാരമ്പര്യം അറിയാത്തതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

RELATED NEWS

Leave a Reply