ഇ അഹമ്മദിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

National News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ദില്ലി പൊലീസിനോടും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ കുഴഞ്ഞുവീണ ഇ അഹമ്മദ് പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് അഹമ്മദിന്റെ ബന്ധുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ബജറ്റ് നടത്തേണ്ടതിനാല്‍ അഹമ്മദിന്റെ മരണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മറച്ചുവെച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

RELATED NEWS

Leave a Reply