പ്ര​ണ​ബ്​ മു​ഖ​ര്‍​ജി ഇ​ന്ന്​ പ​ടി​യി​റ​ങ്ങും

National News

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്​​ട്ര​ത്തി​ന്റെ 13ാം രാ​ഷ്​​​ട്ര​പ​തി​യാ​യി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​ണ​ബ്​ മു​ഖ​ര്‍​ജി ഇ​ന്ന്​ പ​ടി​യി​റ​ങ്ങും. അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് ​ രാ​ജ്യ​​ത്തി​​ന്റെ പ്ര​ഥ​മ പൗ​ര​നാ​യി രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലെ​ത്തി​യ 81കാ​ര​ന്​ രാ​ജാ​ജി മാ​ര്‍​ഗി​ലെ 10ാം ന​മ്പ​ര്‍ ഭ​വ​ന​ത്തി​ല്‍ ഇ​നി ശി​ഷ്​​ട​കാ​ല വി​ശ്ര​മം.
ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​കാ​ലം മു​ത​ലു​ള്ള ഇ​രു​നി​ല കെ​ട്ടി​ടം പു​തി​യ അ​തി​ഥി​ക്കാ​യി പെ​യി​ന്‍​റു​ചെ​യ്​​തും പൂ​ന്തോ​ട്ടം അ​ണി​യി​ച്ചൊ​രു​ക്കി​യും പു​തു​മോ​ടി​യ​ണി​ഞ്ഞു. മു​ന്‍ രാ​ഷ്​​​ട്ര​പ​തി എ.​പി.​ജെ. അ​ബ്​​ദു​ല്‍ ക​ലാം 2015ല്‍ ​വി​ട​വാ​ങ്ങും​വ​രെ ഇ​വി​ടെ​യാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട്​ കേ​ന്ദ്ര സാം​സ്​​കാ​രി​ക മ​ന്ത്രി മ​ഹേ​ഷ്​ ശ​ര്‍​മ​ക്ക്​ ന​ല്‍​കി. പ്ര​ണ​ബ്​ എ​ത്തു​ന്ന​ത്​ പ​രി​ഗ​ണി​ച്ച്‌​ മ​ഹേ​ഷ്​ ശ​ര്‍​മ അ​ക്​​ബ​ര്‍ റോ​ഡി​ലെ 10ാം ന​മ്പ​ര്‍ വീ​ട്ടി​ലേ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മാ​റി​യ​ത്.
പു​തി​യ രാ​ഷ്​​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാം​നാ​ഥ്​ കോ​വി​ന്ദ്​ നി​ല​വി​ല്‍ ഇ​തേ വീ​ട്ടി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ന്ന കൗ​തു​ക​വു​മു​ണ്ട്. പ്ര​ണ​ബ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്ന്​ രാ​ജാ​ജി മാ​ര്‍​ഗി​​ലെ 10ാം ന​മ്പ​റി​ലെ​ത്തുമ്പോ​ള്‍ അ​ക്​​ബ​ര്‍ റോ​ഡി​ലെ 10ാം നമ്പ​ര്‍ വീ​ട്ടി​ല്‍​നി​ന്നാ​ണ്​ കോ​വി​ന്ദ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലേ​ക്ക്​ മാ​റു​ന്ന​ത്.
പ​ദ​വി ഒ​ഴി​ഞ്ഞ്​ വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന രാ​ഷ്​​​ട്ര​പ​തി​ക്ക്​ രാ​ജ്യ​ത്തെ​വി​ടെ​യും വാ​ട​ക​യി​ല്ലാ​തെ താ​മ​സ​വും സൗ​ജ​ന്യ വെ​ള്ള​വും വൈ​ദ്യു​തി​യും ന​ല്‍​ക​ണം. പ്ര​ണ​ബ്​ പു​തു​താ​യി എ​ത്തു​ന്ന രാ​ജാ​ജി മാ​ര്‍​ഗ്​ നേ​ര​ത്തെ കി​ങ്​ ജോ​ര്‍​ജ്​ അ​വ​ന്യൂ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം അ​വ​സാ​ന ഗ​വ​ര്‍​ണ​ര്‍ ജ​ന​റ​ല്‍ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പേ​ര്​ ന​ല്‍​കി.

RELATED NEWS

Leave a Reply