ഭര്‍തൃവീട്ടുകാരുമായുള്ള തര്‍ക്കം : യുവതി രണ്ട് വയസുകാരനെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു

National News

ന്യൂഡല്‍ഹി : ഭര്‍തൃവീട്ടുകാരുമായുള്ള വഴക്ക് യുവതി ദേഷ്യം തീര്‍ത്തത് പിഞ്ചു കുഞ്ഞിനോട്. ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വയസുകാരനെ ഒന്നാം നിലയില്‍ നിന്ന് പുറത്തേക്ക് യുവതി വലിച്ചെറിഞ്ഞത് . കുഞ്ഞിന് തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മ സോനു ഗുപ്ത യ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പരാതിയിലാണ് കേസ്. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

യുവതിവാതില്‍ തുറന്ന് കുഞ്ഞിനെ താഴേക്കിടുന്നതും പിന്നാലെയെത്തിയ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനുവരി 11ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവിയിലെ സമയത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത് ജനുവരി 24നാണെന്ന് പോലീസ് പറയുന്നു.

RELATED NEWS

Leave a Reply