മണിപ്പൂരില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ ഇന്ന്‍ അധികാരത്തിൽ വരും

National News

ഇംഫാല്‍:സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ ഇന്ന്‍ മണിപ്പൂരില്‍ അധികാരമേല്‍ക്കും. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയുമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. തിങ്കളാഴ്ച ബീരേന്‍ സിങ്ങിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തിരുന്നു.

ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കും 21 എംഎല്‍എമാര്‍ക്കുമൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി. എന്‍പിപിയുടെ നാല്, എല്‍ജെപി, ടിഎംസി, കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തെ നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലു പേര്‍ ഗവര്‍ണറെ കണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്

RELATED NEWS

Leave a Reply