മുംബൈ പൊലിസിന്റെ സദാചാരം; യുവതിയെയും യുവാവിനെയും പൊലിസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

National News

മുംബൈ അന്ധേരിയിലെ പൊലിസ് സ്റ്റേഷനില്‍ യുവതിയെയും യുവാവിനെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാവുകയാണ്. സ്റ്റേഷനു മുന്നില്‍ നിന്ന് ഇവരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍, ഇവര്‍ രണ്ടു പേരും മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഇരുവരും പരസ്പരം സ്റ്റേഷനുമുന്നില്‍ തര്‍ക്കിച്ചപ്പോള്‍ ഇടപെടുകയായിരുന്നുവെന്നുമാണ് അന്ധേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വീഡിയോയില്‍ ഇരുവരെയും ഏഴോളം പൊലിസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും പൊലിസ് മര്‍ദ്ദിക്കുമ്പോള്‍ മര്‍ദ്ദിക്കരുതെന്ന് യുവതി അഭ്യര്‍ഥിക്കുന്നതായും വീഡിയോയിലുണ്ട്.

RELATED NEWS

Leave a Reply