രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച 20 സ്മാർട് സിറ്റികളിൽ കൊച്ചി മുന്നിൽ

National News

ന്യൂഡൽഹി : രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച 20 സ്മാർട് സിറ്റികളിൽ കൊച്ചി  മുന്നിലാണെന്ന്   ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്മാർട് സിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ വേണ്ടി സ്വീകരിച്ച  സൂചികകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി മുന്നിലെത്തിയത്.

എംപിഐ എന്ന സൂചികയാണിത്. എംപിഐ എന്നതു . ഒരു  സൂചികയാണിത്‌. കൊച്ചിക്ക്   നാലു സൂചികകളിലും കൂടി 329.8 എംപിഐ ലഭിച്ചു. 
എന്നാൽ ഒരു സ്മാർട് സിറ്റി എന്ന നിലയിൽ കൊച്ചി പല വെല്ലുവിളികളും നേരിടുന്നുണ്ടെന്നും  പഠനം പറയുന്നു.

രണ്ടാം ഘട്ടമായി 40 സ്മാർട് സിറ്റികളുടെ പഠനംകൂടി ഈ സ്ഥാപനം നടത്തും. കൊച്ചിക്കു തൊട്ടുപിന്നിൽ ന്യൂഡൽഹിയും പഞ്ചാബിലെ ലുധിയാനയുമാണ് പഠനത്തില്‍  മുന്നിലെത്തിയത്.   

RELATED NEWS

Leave a Reply