രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച

National News

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച രാവിലെ 11ന് പാര്‍ലമെന്റില്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് റിട്ടേണിംഗ് ഓഫീസറും ലോക്സഭാ സെക്രട്ടറി ജനറലുമായ അനൂപ് മിശ്ര പറഞ്ഞു. വൈകീട്ട് അഞ്ചു മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മീരാകുമാറും തമ്മിലാണ് മത്സരം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനാണ് ഏറെ മുന്‍തൂക്കം.

ആദ്യം തുറക്കുക പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ്. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ ബാലറ്റ് പെട്ടികള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ തുറന്ന് എണ്ണും. നാല് ടേബിളുകളില്‍ എട്ട് റൗണ്ട് എണ്ണും. 23ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യാത്രയയപ്പ് നല്‍കും. രാജ്യത്തെ 32 പോളിങ് സ്റ്റേഷനുകളില്‍ ജൂണ്‍ 24നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിരുന്നു. 4120 എംഎല്‍എമാരും 776 എംപിമാരും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജില്‍ 99 ശതമാനം പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 25ന് ഇവിടെ വച്ച്‌ തന്നെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

RELATED NEWS

Leave a Reply