റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

National News

ന്യൂഡല്‍ഹി: പലിശ നിരക്ക് കുറച്ചുകൊണ്ട് റിസര്‍വ്ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നാല് വര്‍ഷത്തെ എറ്റവും കുറഞ്ഞ നിരക്കാണ് വായ്പാ നയ അവലോകനയോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ അര ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഭാവന- വാഹന വായ്പാ നിരക്കുകള്‍ കുറയും. 6.75 ശതമാനണ് റിപ്പോ നിരക്ക്. കരുതല്‍ ധന അനുപാതത്തില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്നതാണ് റിപ്പോ നിരക്ക്. ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന റിവേഴ്സ് റിപ്പോ നിരക്ക് 5.75ആകും. ബാങ്കുകളുടെ പലിശ രഹിത കരുതല്‍ അനുപാതം (സിആര്‍ആര്‍) 4 ശതമാനമായി മാറ്റമില്ലാതെ തുടരും.

RELATED NEWS

Leave a Reply