സംസ്ഥാനത്ത് റോഡ്‌ അപകടങ്ങളില്‍ ഗണ്യമായ കുറവ്; സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലിന് ഫലം കണ്ടെന്ന് മുഖ്യമന്ത്രി

National News

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017ല്‍ സംസ്ഥാ‍നത്ത് റോഡപകടങ്ങളില്‍ കുറവാണുണ്ടായത്.

സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളുണ്ടായപ്പോൾ 2017ൽ 38462 റോഡപകടങ്ങളെ സംസ്ഥാനത്ത് ഉണ്ടായുള്ളൂ. മൊത്തം മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ട്. 2016ൽ 4287മരണങ്ങളുണ്ടായപ്പോൾ 2017ൽ അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ൽ 30100 എന്നതിൽ നിന്നും 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008ല്‍ നിന്നും 12840 ആയും കുറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പും, പൊലീസും, പൊതുമരാമത്ത് വകുപ്പും ആവിഷ്കരിച്ച നിരവധി പദ്ധതികളാണ് ഇതിന് കാരണം. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്ത ജാഗ്രത തുടര്‍ന്നും എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

RELATED NEWS

Leave a Reply