ഉൾക്കാടുകളിലേക്ക് കയറാതെ കാട്ടാനക്കൂട്ടം

Other News

പാലക്കാട്: മുണ്ടൂരിലെത്തിയ കാട്ടാനക്കൂട്ടം ഉള്‍ക്കാടുകളിലേക്ക് കയറിയില്ല. രണ്ടുദിവസമായി മുണ്ടൂര്‍ വടക്കുംപുറത്തെ നിക്ഷിപ്ത വനമേഖലയിലെ അരിമണിക്കാട്ടിലാണ് നിലവില്‍ ആനക്കൂട്ടമുള്ളത്. ഒരാഴ്ചയിലധികമായി നാട്ടിലിറങ്ങിയ മൂന്ന് കാട്ടാനകളെ വെള്ളിയാഴ്ച രാത്രിയിലാണ് ദേശീയപാത കടത്തിവിട്ടത്.ശനിയാഴ്ച രാത്രിയില്‍ വീണ്ടും കാടിറങ്ങിയ ആനക്കൂട്ടം സമീപത്തെ ജനവാസമേഖലയിലിറങ്ങി കൃഷിനാശം വരുത്തി. കപ്ലിപ്പാറ കയ്യറയിലെ കൃഷിയിടങ്ങളിലാണ് നാശംവരുത്തിയത്.ആനകളെ ഉള്‍ക്കാട്ടിലേക്ക് വിടുന്നത് എളുപ്പമാവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

RELATED NEWS

Leave a Reply