ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

Other News

പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടയർ ഊരിത്തെറിച്ചു. എന്നാൽ , നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിനെ ഡ്രൈവർ അതിസാഹസികമായി നിയന്ത്രണത്തിലാക്കി നിർത്തിയിട്ടു. പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിൽ മലാപ്പറമ്പ് അടിവാരത്ത് ഇന്നലെ വൈകുന്നേരം സ്വകാര്യ ബസിലാണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ടയറാണ് ഈരിത്തെറിച്ചത്. മലാപ്പറമ്പിലെ കൊടുംവളവുകൾ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ടയർ ഊരിത്തെറിച്ചു റോഡരികിലെ പൊന്തക്കാട്ടിലേക്ക് ഉരുണ്ടുപോയത്. എന്നാൽ , ഡ്രൈവറുടെ അതിവിധഗ്ധമായ പ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

RELATED NEWS

Leave a Reply