കര്‍ഷകദിനം ആചരിച്ചു

Other News

ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കര്‍ഷകദിനറാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എ.ഡി.എം. ടി.വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ക്വിസ് മത്സരത്തില്‍ അസ്‌ലഹ്.വി, ടി.എച്ച്.എസ്.എസ്.വടക്കാങ്ങര ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം- അന്‍ഷിദ.കെ, ജി.എച്ച്.എസ്.എസ്.വെട്ടത്തൂര്‍ അനന്തകൃഷ്ണന്‍.ജി. നായര്‍, ജി.ബി.എച്ച്.എസ്.എസ്.തിരൂര്‍ എന്നിവര്‍ പങ്കിട്ടു . മൂന്നാം സ്ഥാനം- അഞ്ജലി സന്തോഷ്- ജി.എച്ച്.എസ്.എസ്.പുറത്തൂറിന് ലഭിച്ചു.
മലപ്പുറം നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ ഹാളില്‍ കര്‍ഷക ദിനാചാരണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ മെഹബൂബ് പി.പി, സെയ്ത് പറമ്പന്‍, ഭാസ്‌കരന്‍. പി, എ.കെ നീലാണ്ടന്‍, കൃഷ്ണന്‍. കെ, സുസ്‌മേര എം, മുഹമ്മദ് ഹിജാസ് എിവരെ ആദരിച്ചു. മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീര്‍ ബാബു, നഗരസഭാ കൗസിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കൃഷി ഫീല്‍ഡ് അസിസ്റ്റന്റ് രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply