കെ.എസ്.ആർ.ടി.സി സമരം: പെരിന്തൽമണ്ണ ഡിപ്പോയിൽ ഷെഡ്യൂളുകൾ മുടങ്ങി

Other News

പെരിന്തൽമണ്ണ: ഡബിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.ർ.ടി.സിയിൽ സാങ്കേതിക വിഭാഗം ജീവനക്കാർ നടത്തി വരുന്ന സമരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിരവധി ഷെഡ്യൂളുകൾ മുടങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള 39 ഷെഡ്യൂളുകളിൽ 26 എണ്ണമേ നിരത്തിലിറക്കാൻ സാധിച്ചൊള്ളു .ബാക്കി 13 എണ്ണം മുടങ്ങി. ഇത് യാത്രക്കാരെ വളരെയധികം വലച്ചു. പ്രതേകിച്ചു കെ.എസ്.ആർ.ടി.സിയെ കാര്യമായി ആശ്രയിക്കുന്ന കോഴിക്കോട് – പാലക്കാട് റൂട്ടിലാണ് പ്രയാസം ഏറ്റവും കൂടുതലുണ്ടായത്. സമരം ഒത്തുതീർപ്പാക്കാനും പ്രതിസന്ധി മറികടക്കാനും സർക്കാർ തലത്തിൽ തന്നെ നടപടികൾ നടക്കുന്നതിനാൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.

RELATED NEWS

Leave a Reply