കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

General, Other News

 

തിരുവനന്തപുരം:കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ബി.ടെക്, എം.ബി.എ, ബിരുദം, ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും.

വിവിധ കമ്പനികളിലായി 200 ഓളം ഒഴിവുകളിലേക്ക് നിയമനത്തിന് അവസരമുണ്ട്. 26 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് www.ncs.gov.inഎന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.facebook.com/MCCTVM ഫോണ്‍ : 0471-2304577, 9159455118

RELATED NEWS

Leave a Reply