കൊക്കര്‍ണി മുതല്‍ കിണര്‍ റീചാര്‍ജിങ് വരെ ‘ഹരിതം പാലക്കാട് ‘: പ്രദര്‍ശന വാഹനം 19-ന്

Other News

ഹരിതകേരളവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. കൃഷി, ശുചിത്വമിഷന്‍, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ എട്ട് മുതല്‍ ജില്ലയില്‍ തുടങ്ങി വെച്ചിട്ടുളള മാതൃകാ പ്രവൃത്തികളുടെ നേര്‍കാഴ്ച്ചകളാണ് പ്രദര്‍ശനത്തിനുളളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സജ്ജമാക്കിയ പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ജനുവരി 19-ന് രാവിലെ 9.30-ന് സിവില്‍ സ്റ്റേഷനില്‍ പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ചിറ്റൂര്‍, കൊടുവായൂര്‍, തേങ്കുറിശ്ശി , കോട്ടായി, പറളി, വാണിയങ്കുളം, ശ്രീകൃഷ്ണപുരം , മണ്ണാര്‍ക്കാട് , റെയില്‍വെകോളനി എന്നിവിടങ്ങളില്‍ മൊബൈല്‍ വാഹനം എത്തും. ഇതോടൊപ്പം അതത് ഗ്രാമപഞ്ചായത്ത്- നഗരസഭകളിലും ഹരിതകേരളം പ്രചാരണ പരിപാടി നടത്തും. മഴവെളള സംഭരണത്തിനായി കിണര്‍ റീചാര്‍ജിങ്, കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തരിശ് ഭൂമിയിലെ കൃഷി, തെ#ാഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകളുടെ കൂട്ടായ്മയില്‍ കിണര്‍-കുളം നവീകരണം, കൊക്കര്‍ണി നിര്‍മാണം, പിന്നാക്ക വിഭാഗക്കാരുടെ ഭൂമിയില്‍ ഭൂവികസന പ്രവര്‍ത്തനങ്ങള്‍, സ്‌ക്കൂളുകളിലെ ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുകയും പ്രേരകമാകുന്നതിനുമാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്. രാവിലെ 9.30-ന് സിവില്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന വാഹനം രാത്രി എട്ടിന് റെയില്‍വെ കോളനിയില്‍ യാത്ര പൂര്‍ത്തിയാക്കും.

RELATED NEWS

Leave a Reply