ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരത്തിന് സമാപനം

Festival, Other News

മണ്ണാർക്കാട്∙നഗരവീഥികളിൽ പൂരവിസ്മയങ്ങളുടെ വർണ്ണക്കാഴ്ചയൊരുക്കിയ ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരം സമാപിച്ചു.സ്ഥാനീയ ചെട്ടിയാന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചുള്ള ചെട്ടിവേലക്ക് അകമ്പടിയായി ദേശവേലകളും എത്തി. മൂന്നു മണിക്ക് യാത്രാബലി–താന്ത്രിക ചടങ്ങുകൾക്ക് നാലരയോടെ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ചുള്ള ഘോഷയാത്ര നെല്ലിപ്പുഴ കവലയിൽ നിന്നു ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ഓരോ ദേശവേലകൾക്കൊപ്പവും ഒഴുകിയെത്തിയ ജനസാഗരം നഗര വീഥികളിൽ പൂരാഘോഷത്തിന്റെ ആരവം തീർത്ത് നിറഞ്ഞൊഴുകി. ഇന്നലെ ഉച്ച കഴിഞ്ഞതോടെ നെല്ലിപ്പുഴ മുതൽ അരകുർശ്ശിഉദയർക്കുന്ന് ക്ഷേത്രം വരെയുള്ള വീഥികളുടെ ഇരുവശങ്ങളിലും ആയിരങ്ങൾ നിലയുറപ്പിച്ചു. ദീപാരാധനയ്ക്ക് ആറാട്ട്, 21 പ്രദക്ഷിണം എന്നിവയോടെ സമാപിച്ചു.

RELATED NEWS

Leave a Reply