ചെർപ്പുളശ്ശേരി നഗരസഭ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനം പി.വി.അബ്ദുൾ വഹാബ് എം.പി.നിർവ്വഹിച്ചു.

Other News

നഗരസഭയിലെ ഭവന രഹിതരായവർക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭവന നിർമ്മാണ ധനസഹായത്തിന്റെ വിതരണം ഇ.എം.എസ് സ്മാരക മുൻസിപ്പൽ ടൗൺ ഹാളിൽ രാജ്യസഭാ അംഗം പി.വി.അബ്ദുൾ വഹാബ് എം.പി നിർവ്വഹിച്ചു.2016-17 ലെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട നൂറു പേർക്കാണ് നഗരസഭ ധനസഹായ വിതരണം നടത്തിയത്. ചെയർപേഴ്സൺ ശ്രീലജ വാഴകുന്നത്ത് അധ്യക്ഷത വഹിച്ചു.മരാമത്ത് കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ
പി.രാംകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എ ബക്കർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ പാലഞ്ചേരി ,കെ.ടി രതീദേവി, പി.പി.വിനോദ് കുമാർ, പി.ജയൻ മാസ്റ്റർ, നഗരസഭ സെക്രട്ടറി എസ്.സനിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

RELATED NEWS

Leave a Reply