ജില്ലയിൽ 54,763 കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകും; ഉദ്ഘാടനം മെയ് 23 ന്

Malappuram, Other News

മലപ്പുറം: സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചു വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന “സൗജന്യ കൈത്തറി യൂനിഫോം വിതരണം ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 365 സ്കൂളുകളിലായി 54,763 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമിന് 2,31,110 മീറ്റർ തുണി 42 വ്യത്യസ്ത കളർ കോഡുകളിലായി നൽകും.
ജില്ല തല വിതരണോദ്ഘാടനം മെയ് 23 ന് ഉച്ചക്ക് 12 മണിക്ക് മലപ്പുറം മേൽമുറി എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ ഡി.ഡി.ഇ പി.സഫറുല്ലക്കു നൽകി നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സി.എച്ച് ജമീല അധ്യക്ഷയാവും.

RELATED NEWS

Leave a Reply