ടൂറിസം പദ്ധതി സമര്‍പ്പണവും സാസ്‌കാരിക കൂട്ടായ്മയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Other News

മന്ത്രിസഭയുടെ ഓന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 29 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ടൂറിസം പദ്ധതി ശിലാസ്ഥാപനവും സാസ്‌കാരിക കൂട്ടായ്മയും നടക്കും. രാവിലെ 10ന് നടക്കു ചടങ്ങില്‍ സാസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനവും പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ ആമുഖ ഭാഷണം നടത്തും. തുഞ്ചന്‍ പറമ്പില്‍ രണ്ട് കോടി ചെലവിന് നടത്തു അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കാണ് മുഖ്യമന്ത്രി തറക്കില്ലിടുത്.
തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സാംസ്‌കാരിക – പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍, സി.മമ്മൂട്ടി . എം.എല്‍.എ, ഇ.ടി.മുഹമ്മദ്ബഷീര്‍. എം.പി. തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് എിവരാണ് പരിപാടിയുടെ സംഘാടകര്‍.

RELATED NEWS

Leave a Reply