തൃശൂര്‍ സണ്‍ ആശുപത്രിയില്‍ അഗ്നിബാധ

Other News

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ അഗ്നിബാധ. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത് . ഫയര്‍ ഫോഴ്സും പോലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി.
അഗ്നിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 130ലധികം രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും മറ്റുള്ള രോഗികളേ ഒഴിപ്പിക്കുകയും ചെയ്തു . ആശുപത്രിയില്‍ ഉണ്ടായിരുന്ന
വെന്റിലേറ്റര്‍, ഐസിയു എന്നിവയില്‍ ഉള്‍പ്പെടെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന 31 രോഗികളും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയവരില്‍ പെടുന്നു.
അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്തിരിക്കുന്ന രോഗികള്‍.
ആശുപത്രിയിലെ ഒന്നാം നിലയിലെ ഇ-വേസ്റ്റ് സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് പുക കണ്ടത്. പുക മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED NEWS

Leave a Reply