ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

cinema, Kerala News, main-news, Other News, scrolling_news

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച. ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു മോഷണം പോയത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫിസ് മുറിയില്‍ നിന്നു തുക നഷ്ടപ്പെട്ടതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ ഇവിടെ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശി മിഥുനെ കാണാതായി പരാതിയുണ്ട്. ഇന്നലെ രാവിലെ തിയറ്റര്‍ ജീവിനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. സി.ഐ എം കെ കൃഷ്ണന്‍, എസ് ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. തൃശൂരില്‍ നിന്നു വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി.

തിയറ്ററില്‍ നിന്നു കാണാതായ ജീവനക്കാരന്‍ മിഥുനെ കുറിച്ചു തിയറ്റര്‍ അധികൃതര്‍ക്കുള്ള വിവരങ്ങള്‍ പരിമിതമാണ്. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയറ്റര്‍ അധികൃതരുടെ ധാരണ. കവര്‍ച്ചയ്ക്കുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നു കാണിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ലഭിച്ചത്. എറണാകുളം ഐശ്വര്യ ഏജന്‍സീസാണ് തിയറ്ററിലേക്കു മിഥുന്‍ അടക്കമുള്ള തൊഴിലാളികളെ നല്‍കിയത്. തിയറ്ററിലെ മൂന്നു ദിവസത്തെ കലക്ഷന്‍ തുകയാണ് ഓഫിസിലെ ഷെല്‍ഫില്‍ നിന്നു നഷ്ടപ്പെട്ടത്.

RELATED NEWS

Leave a Reply