പകർച്ചവ്യാധി; പെരിന്തൽമണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പും നഗരസഭയും

Other News

പെരിന്തൽമണ്ണ: ഡെങ്കിപനിയടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ നഗരസഭയിലെ പനി ബാധിത പ്രദേശങ്ങളായ പാതാക്കര , കൊളക്കട എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും നഗരസഭയും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊതുകുകളുടെ ഉറവിട നശീകരണവും ബോധവത്‌കരണവും നടത്തി. പ്രദേശങ്ങളിൽ അധിവസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധനയും നടത്തി. ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരും പങ്കെടുത്തു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, റജിലേഖ, രാമൻകുട്ടി എന്നിവർ നേതൃത്വം നൽകി. ആവശ്യാനുസരണം വരും ദിനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്താമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്കിടയിലെ ബോധവൽക്കരണമാണ് ഏറ്റവും പ്രധാനമെന്നും അവർ പറയുന്നു.

RELATED NEWS

Leave a Reply