‘പീസ് റേഡിയോ’ പരിഷ്‌ക്കരിച്ച ആപ്ലിക്കേഷൻ പെരിന്തൽമണ്ണയിൽ പുറത്തിറക്കി

Other News

പെരിന്തൽമണ്ണ: പ്രക്ഷേപണം തുടങ്ങി ഒരു വർഷം പിന്നിട്ട ‘പീസ് റേഡിയോ’യുടെ പുതിയ സംവിധാനങ്ങളോട് കൂടിയ മൊബൈൽ ആപ്ലിക്കേഷൻ പെരിന്തൽമണ്ണയിൽ പുറത്തിറക്കിക്കി. നിയമസഭ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം വിഭാഗം മാനേജർ അജ്മൽ ജവാദ്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി റാഫി സലഫി, സഫീർ കൂട്ടൂളി, മെഹ്ബൂബ് പട്ടാമ്പി, മൻസൂർ പട്ടാമ്പി എന്നിവർ പങ്കെടുത്തു.

പരിഷ്‌ക്കരിച്ച ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ലഭിക്കും. നിലവിലുള്ളവക്കു പുറമെ റമദാനിൽ ക്വിസ് മത്സരം, റമദാൻ ഓർമകൾ, റമദാൻ എക്രോസ് ദ വേൾഡ്, പ്രഭാഷണങ്ങൾ, ഖുർആൻ പാരായണ പരിശീലനം തുടങ്ങിയ പരിപാടികളും പ്രക്ഷേപണം ചെയ്യും.

RELATED NEWS

Leave a Reply