പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്ക്: ദേശീയ പാതയോട് ചേർന്ന് പുതിയ ബൈപാസ് യാഥാർഥ്യമാകുന്നു

Other News

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ നഗരത്തിലെയും അങ്ങാടിപ്പുറം തളി ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന വൈലോങ്ങര – ഓരാടം പാലം ബൈപാസ് യാഥാർഥ്യമാകുന്നു. പദ്ധതി രൂപരേഖ തയാറാക്കുന്ന ‘കിറ്റ്കോ’ സാങ്കേതിക വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സർവേ ആരംഭിച്ചു. റിപ്പോർട്ട് വൈകാതെ സർക്കാറിന് സമർപ്പിക്കും. ഒന്നര കിലോമീറ്റർ നീളമാണ് ബൈപാസിന് കണക്കാക്കുന്നത്.

2016 – 17 ലെ പുതുക്കിയ ബജറ്റിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ ബൈപാസിന് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 5 കോടിയും വകയിരുത്തിയിരുന്നു. ‘കിഫ്ബി’യിൽ ഉൾപ്പെടുത്തിയാണ് എൽ.ഡി.എഫ് സർക്കാർ ബൈപാസിന് ഭരണാനുമതി നൽകിയിരിക്കുന്നത്. പ്രവൃത്തിയുടെ മേൽനോട്ടത്തിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലെപ്മെന്റ് കോർപറേഷനെ(ആർ.ബി.ഡി.സി ) ചുമത്തപ്പെടുത്തുകയും നടത്തിപ്പ് കിറ്റ്കോയെ ഏൽപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

അങ്ങാടിപ്പുറം റെയിവേ മേൽപാലം വന്നെങ്കിലും പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരമാവാതെ വന്നതോടെയാണ് വൈലോങ്ങര – ഒരാടം പാലം ബൈപാസിന് പ്രസക്തിയേറിയത്. മാനത്ത് മംഗലം പൊന്ന്യാകുർശി ബൈപാസിനോട് യോജിക്കുന്ന തരത്തിലാണ് പുതിയ ബൈപാസിന്റെ അലൈൻമെന്റ് പരിശോധന നടത്തുന്നത്.

RELATED NEWS

Leave a Reply