പെരിന്തൽമണ്ണ സായി ഹോസ്റ്റലിന് ഇത്തവണയും അഭിമാന നേട്ടം

Other News

പെരിന്തൽമണ്ണ: സായി സ്നേഹതീരം ആദിവാസി ഹോസ്റ്റലിന് ഈ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച നേട്ടം. അവസാന രണ്ടു വർഷത്തെപ്പോലെ ഇത്തവണയും പരീക്ഷ എഴുതിയ ഹോസ്റ്റലിലെ വിദ്യാർത്ഥികളെല്ലാം വിജയിച്ചു. സോജൻ മലയിൽ ,ഉണ്ണികൃഷ്ണൻ എം.എം ,അജിത് .പി എന്നിവരാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൂന്നു പേർക്കും 70% ത്തിനു മുകളിൽ മാർക്കുണ്ട്. വിദ്യാർത്ഥികളുടെ അഭിമാനകരമായ വിജയത്തിൽ ഹോസ്റ്റലിൽ ആഘോഷം നടന്നു. എന്തായാലും , സമൂഹത്തിൽ അവഗണിക്കപ്പെടുന്നൊരു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അഭയം നൽകി അവരെ വിജയതീരത്തെത്തിച്ചെന്ന കാര്യത്തിൽ സ്ഥാപനത്തിനേറെ അഭിമാനിക്കാം.

RELATED NEWS

Leave a Reply