ബൈത്തുറഹ്മ താക്കോൽ ദാനവും മുസ്ലിം ലീഗ് സമ്മേളനവും

Other News

നെല്ലായ: പഞ്ചായത്തിൽ ജി.സി.സി. കെ.എം.സി.സി.യും മുസ്ലിം ലീഗ് കമ്മറ്റിയും സംയുക്തമായി നിർമ്മിച്ച് നൽകുന്ന രണ്ട് ബൈത്തുറഹ്മകളുടെ താക്കോൽദാനം 24/8/2017 വ്യാഴാഴ്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൻ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ
ശ്രീ. എ.പി. ഉണ്ണികൃഷ്ണൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി.പി അൻവർ സാദത്ത്, ഷൊർണൂർ മണ്ഡലം ലീഗ് പ്രസിഡണ്ട് എം.വീരാൻ ഹാജി, തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. മുസ്ലിം ലീഗ് ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.
ഉദ്ഘാടന പരിപാടിയുടെ അവലോകനത്തിനായി പുലാക്കാട് വച്ച് ചേർന്ന യോഗത്തിൽ ശാഖാ ലീഗ് പ്രസിഡണ്ട് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നെല്ലായ പഞ്ചായത്ത് ലീഗ് ട്രഷറർ എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.
കെ.പി. കുഞ്ഞാലി, പി.മുഹമ്മദ് കുട്ടി ഹാജി, എ.അർഷാദ്, വി.ടി.സിദ്ദീഖ് സർബാസ്, കെ.മുഹമ്മദാലി, ഉമ്മർ കോടിയിൽ, കെ.ടി. ഷഫീഖ്, കബീർ, ജബ്ബാർ എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply