മലപ്പുറം തിരഞ്ഞെടുപ്പ് ;എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്

Other News

മലപ്പുറം : ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റ ഇന്ന് രൂപീകരിക്കും. വൈകിട്ട് നാലിന് മലപ്പുറം ടൌണ്‍ഹാളിലാണ് കണ്‍വന്‍ഷന്‍ ചേരുക. സിപഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി കെ ശ്രീമതി എംപി, സത്യന്‍ മൊകേരി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ടി ജലീല്‍, കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, ഉഴവൂര്‍ വിജയന്‍, പ്രൊഫ. എ പി അബ്ദുള്‍വഹാബ്, പി ടി എ റഹിം എംഎല്‍എ, എ വിജയരാഘവന്‍, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം, കെ ആര്‍ അരവിന്ദാക്ഷന്‍, ഫ്രാന്‍സിസ് ജോര്‍ജ്, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മലപ്പുറം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഇതേ കണ്‍വന്‍ഷനില്‍ രൂപീകരിക്കും.
എല്‍ഡിഎഫ് നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ 23, 24 തീയതികളില്‍ ചേരും. 23ന് മഞ്ചേരി, കൊണ്ടോട്ടി, മങ്കട, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകളും 24ന് വള്ളിക്കുന്ന്, വേങ്ങര മണ്ഡലം കണ്‍വന്‍ഷനുകള്‍ ചേരും. വൈകിട്ട് നാലിനാണ് യോഗങ്ങള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, ജെയിംസ് മാത്യു, ടി വി രാജേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും.

RELATED NEWS

Leave a Reply